ആഹാരം വെറുതെ കഴിച്ചാല്‍ പോര! പോഷകസമൃദ്ധമായ ആഹാരങ്ങള്‍ വേണം കഴിക്കാൻ; രാവിലെ ഡയറ്റിന്റെ ഭാഗമാക്കാവുന്ന ഓട്‌സ് പാന്‍കേക്ക് റെസിപ്പി ഇതാ

കോട്ടയം: ആഹാരം വെറുതെ കഴിച്ചാല്‍ പോര! ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും വിധത്തില്‍ നമ്മള്‍ കഴിക്കണം.

ഇതിനായി പോഷകസമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കേണ്ടതായി വന്നേക്കാം. എന്നും സാലഡ്, അല്ലെങ്കില്‍ ഓട്‌സ് കുറുക്കിയത് എന്നിവ കഴിച്ചാല്‍ പെട്ടെന്ന് ആഹാരത്തിനോട് മടുപ്പ് അനുഭവപ്പെടാം. എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതേ ചേരുവകള്‍ രൂപത്തിലും രുചിയിലും മാറ്റം വരുത്തി കഴിക്കാവുന്നതാണ്. അത്തരത്തില്‍ തയ്യാറാക്കി എടുക്കാന്‍ സാധിക്കുന്ന വിഭവമാണ് പാന്‍കേച്ച്‌. ആരോഗ്യകരവും എന്നാല്‍ രുചികരവുമായ പാന്‍കേക്ക് എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

1 കപ്പ് റോള്‍ഡ് ഓട്‌സ്

1/2 കപ്പ് ബദാം പൊടി

1/2 കപ്പ് ഗ്രീക്ക് യോഗര്‍ട്ട്

1 വലിയ മുട്ട

1/4 കപ്പ് തേന്‍ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പ്

1/4 ടീസ്പൂണ്‍ ഉപ്പ്

1/2 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍

1 ടേബിള്‍സ്പൂണ്‍ ചിയ വിത്തുകള്‍ (ഓപ്ഷണല്‍)

പഴങ്ങള്‍ അല്ലെങ്കില്‍ നട്‌സ് (ഓപ്ഷണല്‍)

തയ്യാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തില്‍ ഓട്‌സ്, ബദാം പൊടി, ചിയ വിത്തുകള്‍ (ഉപയോഗിക്കുന്നുണ്ടെങ്കില്‍) എന്നിവ ചേര്‍ത്ത് ഇളക്കുക. മറ്റൊരു പാത്രത്തില്‍ യോഗര്‍ട്ട്, മുട്ട, തേന്‍ അല്ലെങ്കില്‍ മേപ്പിള്‍ സിറപ്പ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ റണ്ട് കൂട്ടുകളും ഒന്നിച്ച്‌ ചേര്‍ത്ത് നന്നായി ഇളക്കുക. മാവ് 10-15 മിനിറ്റ് വിശ്രമിക്കാന്‍ വയ്ക്കുക. ഒരു നോണ്‍-സ്റ്റിക്ക് പാന്‍ അല്ലെങ്കില്‍ ഗ്രില്‍ ഇടത്തരം ചൂടില്‍ ചൂടാക്കുക. മാവ് 1/4 കപ്പ് വീതം പാനിലേക്ക് ഒഴിക്കുക. 2-3 മിനിറ്റ് വേവിക്കുക, ഉപരിതലത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുന്നത് വരെ. മറിച്ചിട്ട് 1-2 മിനിറ്റ് കൂടി വേവിക്കുക, ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുന്നതുവരെ. പഴങ്ങള്‍, നട്‌സ് അല്ലെങ്കില്‍ ഇഷ്ടമുള്ള ടോപ്പിംഗുകള്‍ ചേര്‍ത്ത് വിളമ്ബുക.