മനുഷ്യക്ക‌ത്ത് റാക്കറ്റ് സജീവം; വിസിറ്റ് വിസയിലെത്തിയവരെ അതിർത്തി കടത്താൻ പോലീസിന് കൈക്കൂലി; ചൈനീസ് കോൾ സെൻ്ററിൽ ആളുകളെ എത്തിക്കാനാണ് പദ്ധതി, കേസിലെ മുഖ്യകണ്ണികളായ ആലപ്പുഴ സ്വദേശി ജയിംസും പ്രവീണും കൊല്ലം ഈസ്റ്റ് പോലീസിൻ്റെ പിടിയിൽ, 35 പേരെ കടത്തിയതായി പോലീസ്

തിരുവനന്തപുരം: തായ്ലാൻഡിൽ വിസിറ്റ് വിസയിലെത്തിയവരെ അതിർത്തി കടത്താൻ പോലീസിന് കൈക്കൂലി നൽകുന്നതായി പ്രതികളുടെ വെളിപ്പെടുത്തൽ.

കമ്പോഡിയ അതിർത്തി കടത്താൻ കമ്പോഡിയൻ പോലീസിന് കൈക്കൂലി നൽകുന്നുവെന്നാണ് മൊഴി. കേസിലെ മുഖ്യകണ്ണികളായ ആലപ്പുഴ സ്വദേശി ജയിംസും പ്രവീണും പോലീസിൻ്റെ പിടിയിലായി.

ചൈനീസ് കോൾ സെൻ്ററിൽ ആളുകളെ എത്തിക്കാനാണ് സഹായം നൽകുന്നതെന്നാണ് ഇവർ പറയുന്നത്. ഓരോ കടത്തിനും ലോങ്ങ് എന്ന കമ്പോഡിൻ പൗരന് ജയിംസ് പണം നൽകാറുണ്ട്. വിസിറ്റ് വിസയിൽ തായ്ലാൻഡിലെത്തുന്നവരെ അതിർത്തി കടത്താനാണ് കൈക്കൂലിയെന്നാണ് ഉയരുന്ന സംശയം.

കേസിലെ മറ്റൊരു പ്രതിയായ പ്രവീണിനെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേസിൽ കൊല്ലം ഈസ്റ്റ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഓരോ ഇടപാടും പരിശോധിക്കുകയാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. 35 പേരെ കമ്പോഡിയയിൽ എത്തിച്ചതിന് തെളിവ് ലഭിച്ചതായി കൊല്ലം കമ്മീഷണർ അറിയിച്ചു.