മലപ്പുറം: മേല്‍മുറി മുട്ടിപ്പടിയില്‍ കെ.എസ്.ആര്.ടി.സിയും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.
മഞ്ചേരി പുല്‍പ്പറ്റ ഒളമതില്‍ സ്വദേശികളായ അഷ്റഫ് (35), ഭാര്യ സാജിദ (37), മകള്‍ ഫിദ (15) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് വന്ന കെ.എസ്.ആര്.ടി.സി ബസിലേക്ക് ഓട്ടോറിക്ഷ ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ചത്.
അഷറഫും മകള്‍ ഫിദയും അപകടസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ എത്തിയാണ് ഫാത്തിമയുടെ മരണം സ്ഥിരീകരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.
