പാലായിൽ വാഹനാപകടം: നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ പാലത്തിൻ്റെ കൈ വരി തകർത്ത് മറിഞ്ഞു; കുട്ടിയുൾപ്പെടെ മൂന്ന് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: പാലായിൽ നിയന്ത്രണം വിട്ട് കാർ പാലത്തിൽ നിന്ന് മറിഞ്ഞു.

പച്ചാതോട് സ്വദേശികൾ ആയ മൂന്നംഗ സംഘമായിരുന്നു കാറിൽ സഞ്ചരിച്ചിരുന്നത്. മൂവരും പരിക്കുകൾ ഇല്ലാതെ അത്ഭുതകരമായി രക്ഷപെട്ടു.

ഇതിൽ ഒരു കുട്ടിയും ഉണ്ടായിരുന്നു. പുഴക്കര പാലത്തിലാണ് കാർ മറിഞ്ഞത്.

ഇടിയുടെ ആഘാതത്തിൽ പാലത്തിൻ്റെ കൈ വരി തകർന്നു. കാർ തോട്ടിലേയ്ക്ക് മറിയാത്തതിനാൽ വൻ ദുരന്തം ആണ് ഒഴിവായത്. തുടർന്ന് പാലാ പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.