കൊച്ചിയിൽ മസാജിംങ്  സ്പായില്‍ തെറാപ്പിസ്റ്റിന് നേരെ ലൈംഗിക ആക്രമണം; നിര്‍ബന്ധിച്ച്‌ വസ്ത്രങ്ങള്‍ അഴിപ്പിച്ചു; സ്വകാര്യ ഭാഗത്ത് കടന്നു പിടിച്ചു; നഗ്‌ന ഫോട്ടോകള്‍ എടുത്തു ; പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍

സ്വന്തം ലേഖിക 

കൊച്ചി: കലൂര്‍ കതൃക്കടവിലുള്ള ആയുര്‍ സ്പര്‍ശം സ്പായില്‍ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വരുന്ന യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് പിടികൂടി. മുഹമ്മദ് ഷക്കീര്‍ (52) കൊളിക്കല്‍ ഹൗസ്, കടമ്ബേട്, മഞ്ചേരി, മലപ്പുറം എന്നയാളാണ് പിടിയിലായത്. ഈ മാസം വൈകിട്ട 5.30 മണിയോടു കൂടിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ആയുര്‍ സ്പര്‍ശം സ്പായില്‍ ബോഡി മസാജ് ചെയ്യുവാൻ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിര്‍ബന്ധിച്ച്‌ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്ത പരാതിക്കാരിയെ പ്രതി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും പരാതിക്കാരിയെ അസഭ്യം പറയുകയും ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായ നീതു ജെയിംസ് (27)വയനാട്, ഗീതു (25) പ്ലംകലമുക്ക് ഹൗസ്, കൂന്നുകാട്, തൃശൂര്‍ എന്നിവരെയും യുവതിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തു.

എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടര്‍മാരായ രതീഷ് ടി എസ്, ദര്‍ശക് , ആഷിക്ക് ,എഎസ് ഐ മേരി ഷൈനി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, വിനീത്. പി, അജിലേഷ്, റിനു, വിപിൻ, ഇന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.