കോട്ടയം കുമരകത്ത് വയോജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി,കുമരകം സാംസ്കാരിക നിലയത്തിൽ നവംബർ 29ന് രാവിലെ 9 മണി മുതൽ 4 മണി വരെ വയോജന കലാമേള; നവംബർ 1ന് മുൻപ് 60 വയസ്സ് തികഞ്ഞ ഏവർക്കും രജിസ്റ്റർ ചെയ്യാം

കുമരകം: വയോജനങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം.

കുമരകം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കുമരകം സാംസ്‌കാരികനിലയത്തിൽ വെച്ച്

നവംബർ 29 നു രാവിലെ 9 മണി മുതൽ 4 മണി വരെ വയോജനങ്ങളുടെ കലാമേള

സംഘടിപ്പിക്കും.ഈ കലാമേളയിൽ നവംബർ 1 ന് മുൻപ് 60 വയസ്സ് തികഞ്ഞ ഏവർക്കും രജിസ്റ്റർ

ചെയ്യാവുന്നതാണ്. ലളിത ഗാനം, നാടക ഗാനം, സിനിമ ഗാനം, ഡാൻസ് ( സിംഗിൾ / ഗ്രൂപ്പ് ) എന്നി

ഇനങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 22 ന് മുൻപായി അതാത് ഏരിയായിൽ

ഉള്ള അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.