ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യാശ്രമം; ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലാം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.

ഹരിപ്പാട് മുട്ടം വിളയിൽ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ആണ് സംഭവം.

കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഇതുകേട്ടയുടൻ തന്നെ കാർത്തിക്ക് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ കാർത്തികിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയോടെയാണ് കാർത്തിക് മരണത്തിന് കീഴടങ്ങിയത്. മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.