അമ്മയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടം; ചികിത്സയിൽ കഴിഞ്ഞിരുന്ന 5 വയസുകാരിക്ക് ദാരുണാന്ത്യം, സംഭവം കണ്ണൂരിൽ

കണ്ണൂര്‍ നടുവനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. തലച്ചങ്ങാട്ട് ശിവസൂര്യയില്‍ രാജേഷിന്റെ മകളായ ഇലാനയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച അമ്മയ്ക്കും സഹോദരിക്കുമൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് ഓട്ടോറിക്ഷ ഇടിച്ച് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ എതിരെ വന്ന ലോറിക്കടിയിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇലാന കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇലാനയുടെ അമ്മ റിജിഷയ്ക്കും മൂത്ത സഹോദരി സൂര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. നടുവനാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സൂര്യയും ഇലാനയും. റിജിഷ ഇവരെ സ്‌കൂളില്‍ കൊണ്ടുവിടാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. പ്രീ പ്രൈമറി വിദ്യാര്‍ത്ഥിനിയായിരുന്നു ഇലാന.