കൊല്ലംകോട് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് മനംനൊന്ത് കത്ത് എഴുതിവെച്ച് മകൻ പോയി; പത്താം ക്ലാസുകാരനായുള്ള തിരച്ചിലാരംഭിച്ച് പോലീസ്

പാലക്കാട്: കൊല്ലങ്കോട് പത്താം ക്ലാസുകാരനെ കാണാതായതായി പരാതി.

കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ അതുൽ പ്രിയനെയാണ് കാണാതായത്. അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുൽ ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പോയത്.

അമ്മ വഴക്ക് പറഞ്ഞിതിൽ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.