ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ അയല്‍ക്കാരന്റെ ഒപ്പം പോയി; വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവതിയെ കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും

മാവേലിക്കര: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ എസ് സുനിതയെ(26) കാമുകൻ വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷ് ആണ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്.

മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ എന്‍ അജിത്ത് കുമാറിന്റേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം.

പിഴ തുകയായ അഞ്ച് ലക്ഷം രൂപ സുനിതയുടെ മകള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.