ട്രെയിനില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം; യുവാവ് കോട്ടയം റെയില്‍വെ പോലീസിൻ്റെ പിടിയില്‍

കോട്ടയം: ട്രെയിനില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍.

പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലാണ് അറസ്റ്റിലായത്.
മലപ്പുറം സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയത്.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഇയാളെ റെയില്‍വെ പോലീസ് പിടികൂടി.

കോട്ടയം റെയില്‍വെ പോലീസ് എസ്.എച്ച്‌.ഒ. റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.