മലക്കപ്പാറയില്‍ വൃദ്ധയെ പുലി കൊന്നു ഭക്ഷിച്ചു; മൃതദേഹം കണ്ടത് ഇന്ന് രാവിലെ

മലക്കപ്പാറയിൽ വൃദ്ധയെ പുലി കൊന്നു ഭക്ഷിച്ച നിലയിൽ കണ്ടെത്തി. എന്നാസ്സി അമ്മാൾ എന്ന 70 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാമിന് അടുത്താണ് ഇവർ താമസിച്ചിരുന്നത്. ഇവിടെയുള്ള ഇവരുടെ വീടിന് സമീപത്തു നിന്നാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.