തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ മാർച്ച് 15 മുതല്‍ വിതരണം ചെയ്യും.
ക്ഷേമപെൻഷൻ കുടിശികയിലെ ഒരു മാസത്തെ ഗഡു കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിട്ടു. ഇതോടെ ആറുമാസത്തെ പെൻഷൻ കുടിശികയാണ് ഇനി ബാക്കിയുള്ളത്.
ഏപ്രില്‍ മുതല്‍ പെൻഷൻ വിതരണം കൃത്യമായി നടക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. മസ്റ്ററിംഗ് നടത്തിയ മുഴുവൻ പേർക്കും പെൻഷൻ തുക ലഭിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ പറഞ്ഞു.
ബാങ്ക് അക്കൗണ്ട് നമ്പർ നല്‍കിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെൻഷൻ എത്തിക്കും. ഏപ്രില്‍ മുതല്‍ അതത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും ധനവകുപ്പ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
