പനിയും ഛര്‍ദിയും വയറിളക്കവും; വയനാട്ടില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ ചികില്‍സയിലുള്ളത് മുട്ടില്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍

കല്‍പ്പറ്റ: വയനാട്ടില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

വയനാട് ഡബ്ല്യൂഎംഒ മുട്ടില്‍ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
20 ഓളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്.

സ്‌കൂളിലെ ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാകാമെന്നാണ് സംശയം. കൈനാട്ടി താലൂക്ക് ആശുപത്രിയില്‍ ആണ് കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്നത്.