തിരുവനന്തപുരം: വയനാട്ടിലേത് മനുഷ്യ നിർമ്മിത അപകടം, കളക്ടർ ആവശ്യപ്പെട്ടപ്പോള്‍ മണ്ണ് മാറ്റിയിരുന്നെങ്കില്‍ അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.
പ്രശ്നബാധിത മേഖലയായിരിക്കെ മണ്ണ് മാറ്റേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. ദൗർഭാഗ്യകരമായ സംഭവമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അറിഞ്ഞപ്പോള്‍ തന്നെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു.
ഫയർഫോഴ്സ്, പൊലീസ് ഉദ്യോഗസ്ഥർ എല്ലാവരും കൃത്യസമയത്തിന് സ്ഥലത്തെത്തി. നേരത്തെ തന്നെ മണ്ണ് മാറ്റണമെന്ന തീരുമാനം എടുത്തിരുന്നതാണ്. മാറ്റാത്തതിന്റെ കാരണം പിന്നീട് പറയാം. മണ്ണ് മാറ്റാതിരുന്നതാണ് ദുരന്ത കാരണം. മണ്ണ് മാറ്റാൻ കളക്ടർ തന്നെ ആവശ്യപ്പെട്ടതാണ്. മണ്ണ് എന്തുകൊണ്ടാണ് മാറ്റാതിരുന്നതെന്ന് കമ്പനി പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
