കോഴിക്കോട്: വെള്ളം കണ്ടതോടെ കരയിലേക്ക് കയറാതെ കനാലില്‍ ആന നിന്നത് രണ്ടു മണിക്കൂർ. വെളിയങ്കോട് പൂക്കൈത കടവിലെ കനോലി കനാലില്‍ ആണ് ആന നിന്നത്.വെളിയങ്കോട് ചന്ദനക്കുടം നേർച്ചയ്ക്ക് കൊടിയേറ്റവുമായി പോകുകയായിരുന്ന ആന ആണ് ബലം പിടിച്ച് കനാലില്‍ തന്നെ നിന്നത്.
പത്തര മണിയോടെയാണ് സംഭവം ഒരു മണിക്കൂറിലതികം പാപ്പാനെയും നാട്ടുകാരെയും വട്ടം കറക്കിയാണ് ആന കരക്ക് കയറിയത്. കോഴിക്കോടു നിന്ന് നേർച്ചക്കായി എത്തിച്ച മോഹനൻ എന്ന ആനയാണ് കനാലിലെ വെള്ളത്തില്‍ 2 മണിക്കൂറോളം കിടന്നത്. പുറങ്ങില്‍ നിന്ന് രാവിലെ വെളിയങ്കോട് സൂറത്ത് ജാറത്തിലെ കൊടിമരത്തില്‍ ഉയർത്താനുള്ള കാഴ്ച കൊടിയുമായി പോകുകയായിരുന്നു. പാലം ഇല്ലാത്തതിനാല്‍ വർഷം തോറും കനോലി കനാല്‍ നീന്തിയാണ് വെളിയങ്കോട് നേർച്ചക്ക് കൊടിയുമായി പോകുന്നത്.
