കുടിവെെളളത്തിന്റെ കുടിശ്ശിക അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കും… ഉപഭോക്താക്കളിൽനിന്ന് പണം കൈക്കലാക്കാൻ പുതിയ തട്ടിപ്പ് സംഘം; വാ‌ട്ട‍ർ അതോറിറ്റി അസി. എൻജിനീയറുടേതെന്ന വ്യാജേനയുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോൺ കോളുകളും; ജാ​ഗ്രത പാലിക്കണമെന്നും അജ്ഞാത ലിങ്കുകളിലേക്ക് പണമയക്കരുതെന്നും വാട്ടർ അതോറിറ്റി

തിരുവനനന്തപുരം: കുടിവെെളള ചാ‍ർജ് അടയ്ക്കാനുണ്ടെന്നും ഉടൻ കുടിശ്ശിക അടച്ചില്ലെങ്കിൽ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുമെന്നും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘങ്ങൾ പ്രവർത്തിക്കുന്നതായി വിവരം. വാ‌ട്ട‍ർ അതോറിറ്റി അസി. എൻജിനീയറുടേതെന്ന വ്യാജേനയുള്ള വാട്സാപ്പ് സന്ദേശങ്ങളും ഫോൺ കോളുകളുമാണ് സംഘം തട്ടിപ്പിനായി ഉപയോ​ഗക്കുന്നത്.

ഇത്തരത്തിൽ തട്ടിപ്പുശ്രമം നടന്നതായി ഉപഭോക്താവിന്റെ പരാതി വാട്ടർ അതോോറിറ്റി പാലക്കാാട് പിഎച്ച് ഡിവിഷൻ ഓഫിസിൽ ലഭിച്ചു. ഉപഭോക്താക്കൾ ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണമെന്നും അജ്ഞാതരിൽനിന്നു ലഭിക്കുന്ന ലിങ്കുകളിലേക്ക് പണമയക്കരുതെന്നും വാട്ടർ അതോറിറ്റി അറിയിച്ചു.

വാട്ടർ ചാർജ് ഡിജിറ്റൽ ആയി അടയ്ക്കാൻ https://epay.kwa.kerala.gov.in/ അല്ലെങ്കിൽ യുപിഐ ആപ്പുകൾ ഉപയോ​ഗിക്കാം.