കൈക്കൂലി കേസിൽ റിക്കോർഡിട്ട് വിജിലൻസ്; രജിസ്റ്റർ ചെയ്തത് 201 അഴിമതിക്കേസുകൾ

തിരുവനന്തപുരം:കഴിഞ്ഞ വർഷം കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ.ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതിൽ ഏറ്റവും കൂടുതൽ പിടിയിലായത്. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുളളത്.

തദ്ദേശം- പൊലീസ് എന്നിവയാണ് പിന്നിൽ. 14,92,750 രൂപയാണ് അഴിമതിക്കാരിൽ നിന്നും പിടികൂടിയത്.

201 വിജിലൻസ് കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. 300 കേസുകളിൽ പ്രാഥമിക അന്വേഷണവും പൂർത്തിയാക്കിയതായി വിജിലൻസ് ഡയറക്ട‍ർ മനോജ് എബ്രഹാം അറിയിച്ചു.