ഭിന്നശേഷി കുട്ടികളുടെ ശാരീരിക, മാനസിക ഉല്ലാസത്തിനും അവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോട്ടയം വെച്ചൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്പർശം 2025; ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു

വെച്ചൂർ: ഭിന്നശേഷി കുട്ടികളുടെ ശാരീരിക, മാനസിക ഉല്ലാസത്തിനും അവരുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വെച്ചൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്പർശം 2025 എന്ന പേരിൽ ഭിന്നശേഷി കുട്ടികളുടെ കലാമേള സംഘടിപ്പിച്ചു.

പാട്ടും നൃത്തവും ചിത്രരചനയുമൊക്കെയായി നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ കലാമേള അവിസ്മരണീയമാക്കി. കുടവെച്ചൂർ സെൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന കലാമേള വെച്ചൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈല കുമാർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ബിൻസിജോസഫ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ. മണിലാൽ, എസ്.ബീന,പഞ്ചായത്ത്

അംഗങ്ങളായ ബിന്ദു രാജു, ഗീതസോമൻ , സ്വപന രാജൻ,ശാന്തിനി ,വൈക്കം ശിശു വികസന പദ്ധതി ഓഫീസർ പി.എസ്. കബനി, ഐ സി ഡി എസ് സൂപ്രവൈസർമാരായ സി.കെ. സുചിത്ര ,

ഡോ. എസ്.ശ്രീമോൾ, വെച്ചൂർ തേജസ് സ്പെഷ്യൽ സ്കൂൾ ടീച്ചിംഗ് കോ-ഓർഡിനേറ്റർ ഗിരിജകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.