സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആത്മവിശ്വാസം നഷ്ടമായതിനാലാണ് ലീഗിന് പിന്നാലെ സിപിഎം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിനേക്കാളും കേഡര്‍ ആയിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ലീഗിന്റെ നേതൃത്വത്തിന്റെ വാക്ക് ധിക്കരിച്ച് ഒരു അണിയും റാലിയില്‍ പങ്കെടുക്കില്ല. സിപിഎം എന്തിനാണ് ഇങ്ങനെ ലീഗിന് പുറകെ നടക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം. അവരുടെ ജനപിന്തുണ നഷ്ടമായി എന്ന് സിപിഎമ്മിന് അറിയാം. ക്ഷണം കിട്ടിയപ്പോള്‍ 48 മണിക്കൂറിനകം ലീഗ് തീരുമാനം എടുത്തു. പലസ്തീൻ വിഷയത്തോടുള്ള സിപിഎമ്മിന്റെ ആത്മാര്‍ത്ഥത കൂടി ഇതോടെ വെളിപ്പെട്ടു. സിപിഎമ്മിന്റെ ലക്ഷ്യം രാഷ്ട്രീയമാണെന്ന് പറയാതെ പറയുന്നു എന്നും സതീശന്‍ വിമര്‍ശിച്ചു.
രാഷ്ട്രീയമായ കണ്‍ഫ്യൂഷൻ ഉണ്ടാക്കി രാഷ്ട്രീയ ലാഭമാണ് സിപിഎം ലക്ഷ്യമിടുന്നത്. പലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നു എന്നും വി ഡി സതീശന്‍ പറഞ്ഞു.
