പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണം ഒൻപതായി.
മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്.
അപകടസമയത്ത് വാഹനത്തില്‍ ഡ്രൈവർ ഉള്‍പ്പെടെ 16 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 പേരുടെ മരണം സ്ഥിരീകരിച്ചു. 5 പേരെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ 3 കുട്ടികള്‍ ഉണ്ട്. അധ്യാപകരും കുടുംബവും ചേർന്നുള്ള യാത്ര സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. യാത്ര പുറപ്പെട്ടത് മലപ്പുറം കോളത്തൂർ പോലീസ് ലിമിറ്റില്‍ നിന്നുമാണ്. ഒരു ദിവസത്തെ വിനോദയാത്രക്ക് പുറപ്പെട്ടത് ഇന്ന് പുലർച്ചെ 3 മണിക്ക്. ഇന്ന് രാത്രി തിരിച്ചു എത്തേണ്ടതായിരുന്നു.
നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
വിനോദസഞ്ചാരികള്‍ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
