വാരിയാനിക്കാട് പാറമടയ്ക്കെതിരേ ജില്ലാ ശുചിത്വമിഷൻ നടപടി; സ്‌പെഷല്‍ എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതര കണ്ടെത്തലുകൾ; പാറമടയിലെ പൊടിയും രസമാലിന്യങ്ങളും ചെളിയും മീനച്ചില്‍ ആറിൽ ഒഴുകി എത്തുന്നതായി റിപ്പോര്‍ട്ട്

വാരിയാനിക്കാട്: പാറമടയ്ക്കെതിരേ ആം ആദ്മി പാര്‍ട്ടിയുടെ പരാതിയില്‍ നടപടി.

ജില്ലാശുചിത്വ മിഷന്‍റെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ കണ്ടെത്തലുകള്‍.
പാറമടയുടെ മധ്യഭാഗത്തുകൂടി സ്വാഭാവിക നീര്‍ച്ചാല്‍ ഒഴുകിയിരുന്നതാണന്നും പാറമടയുടെ പ്രവര്‍ത്തനം മൂലം നീരുറവ നിലവില്‍ മുറിഞ്ഞ നിലയിലാണെന്നും പാറമടയിലെ പൊടിയും രസമാലിന്യങ്ങളും ചെളിയും മറ്റു മാലിന്യങ്ങളും സ്വാഭാവിക നീരൊഴുക്കില്‍ ലയിച്ച്‌ ഒഴുകി മീനച്ചില്‍ ആറിന്‍റെ കൈവഴിയായ മൈലാടി തോട്ടില്‍ എത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്മേല്‍ എത്രയും വേഗം നടപടിയെടുക്കാന്‍ തിടനാട് പഞ്ചായത്തിന് ജില്ലാ ശുചിത്വമിഷന്‍ നിര്‍ദേശം നല്‍കി. ജലത്തില്‍ അപകടകരമായ മാലിന്യങ്ങള്‍ കലര്‍ന്നിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കി.