സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പത്തനംതിട്ടയിലെ കോന്നിയിലും ഇടുക്കിയിലെ മൂന്നാറിലും ഉയർന്ന യുവി സൂചിക രേഖപ്പെടുത്തിയതിനെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ കൊട്ടാരക്കര (കൊല്ലം), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), കളമശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), ബേപ്പൂർ (കോഴിക്കോട്), മാനന്തവാടി (വയനാട്) എന്നിവിടങ്ങളിൽ യെല്ലോ മുന്നറിയിപ്പും നൽകിയിരിക്കുകയാണ്.
കടുത്ത വേനൽച്ചൂട്; ഉയർന്ന അൾട്രാവയലറ്റ് സൂചികയിൽ രണ്ട് സ്റ്റേഷനുകൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
