എംയ്സില്ല, ശബരി റെയില്‍ -വിമാനത്താവളവും ഇല്ല, റബറിനെയും അവഗണിച്ചു; കേന്ദ്ര മന്ത്രിമാരുടെ ജില്ലയെന്ന പ്രത്യേക പരിഗണന കോട്ടയത്തിനും തൃശൂരിനും കിട്ടുമെന്നു കരുതിയെങ്കിലും നിരാശ മാത്രം; കേന്ദ്ര ബജറ്റില്‍ കേരളത്തിന് കടുത്ത നിരാശ….!

കോട്ടയം: കേരളത്തിന് സമ്പൂര്‍ണ നിരാശയുമായി മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്.

പതിവുപോലെ റബറിലും റെയിലിലും മാത്രമല്ല, ഇത്തവണ ശബരി റെയില്‍ വിമാനത്താളം മുതല്‍ എയിംസ് വരെ കേരളത്തിന് ലഭിച്ചില്ല.
വിനോദ സഞ്ചാര മേഖലയ്ക്കും പ്രത്യേക പരിഗണന ലഭിച്ചില്ല.

കേരളത്തില്‍ നിന്നു ബി.ജെ.പിക്കു ആദ്യ എം.പി, പിന്നാലെ സുരേഷ് ഗോപിയേയും ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രി സ്ഥാനം. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രം കേരളത്തിന് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുമെന്നു പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍, ആന്ധ്രാപ്രദേശിനും ബീഹാറിനും വാരിക്കോരി കൊടുത്തപ്പോള്‍ കേരളത്തിന് തീര്‍ത്തും നിരാശ മാത്രമാണ് ബജറ്റില്‍ ഉള്ളത്. മൂന്നാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കടുത്ത അതൃപതിയാണ് ജനപ്രതിനിധികള്‍ ഉള്‍പ്പടെ പങ്കുവെക്കുന്നത്.

കേരളത്തിന്റെ പ്രതീക്ഷകള്‍ ഏറെയും റബറില്‍ തന്നെയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തു കോട്ടയം, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍.ഡി.എ. ഉയര്‍ത്തിയ പ്രധാന വിഷയങ്ങളിലൊന്ന് റബറുമായി ബന്ധപ്പെട്ടതായിരുന്നു. താരതമ്യേന മികച്ച വിലയുണ്ടെങ്കിലും കിതയ്ക്കുന്ന റബര്‍ വിപണിയെ ഉത്തേജിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നു.