രുചിക്കും നിറത്തിനും മാത്രമല്ല ആരോഗ്യത്തിനും നല്ലത്; മഞ്ഞള്‍ച്ചെടി വീട്ടില്‍ വളര്‍ത്താം എളുപ്പത്തില്‍; ഇത്രയേ ചെയ്യാനുള്ളൂ

കോട്ടയം: മഞ്ഞള്‍ പൊടിയില്ലാത്ത കറികള്‍ വളരെ കുറവായിരിക്കും. എന്തിനും ഏതിനും കറിയില്‍ മഞ്ഞള്‍ ഇട്ടില്ലെങ്കില്‍ ഒരു സമാധാനം ഉണ്ടാകില്ല.

രുചിക്കും നിറത്തിനും മാത്രമല്ല ആരോഗ്യത്തിനും നല്ലതാണ് മഞ്ഞള്‍. അതിനാല്‍ തന്നെ എപ്പോഴും അടുക്കളയില്‍ മഞ്ഞള്‍ ഉണ്ടാകേണ്ടതും ആവശ്യമായ കാര്യമാണ്. വീട്ടില്‍ തന്നെ മഞ്ഞള്‍ച്ചെടി നട്ടുവളർത്താം എളുപ്പത്തില്‍. ഇത്രയും മാത്രം ചെയ്താല്‍ മതി.

മഞ്ഞള്‍ ചെടിയുടെ പരിപാലനം

വീടിന് അകത്തും പുറത്തും മഞ്ഞള്‍ വളർത്താറുണ്ട്. എന്നാല്‍ മഞ്ഞള്‍ അധികവും വളരുന്നത് വേനല്‍ കാലത്താണ്. ചൂടുള്ള താപനിലയും ഈർപ്പവും ഉള്ളതിനാല്‍ സസ്യം വൈകിയാണ് മുളയ്ക്കുന്നത്. അതേസമയം തണുപ്പ് കാലങ്ങളില്‍ ഡ്രൈ ആയിരിക്കാനാണ് ഈ സസ്യത്തിന് ഇഷ്ടം. പലതരം ഇനങ്ങളിലാണ് മഞ്ഞള്‍ ചെടിയുള്ളത്. ചിലതിന് രാവിലത്തെ സൂര്യ പ്രകാശം ആവശ്യമാണ്. മറ്റ് ചിലതിന് ഇളം വെട്ടമാണ് ആവശ്യം.

വെളിച്ചം

ഈർപ്പമുള്ള സാഹചര്യങ്ങളില്‍ മഞ്ഞള്‍ച്ചെടി പൂർണമായും സൂര്യപ്രകാശത്തെ ഉള്‍കൊള്ളാറുണ്ട്. തെക്കൻ പ്രദേശങ്ങളിലെ രാവിലെയും ഉച്ചകഴിഞ്ഞുള്ള നേരിട്ടുള്ള സൂര്യപ്രകാശത്തിലും ഇവ നന്നായി വളരുന്നു. ഒട്ടുമിക്ക മഞ്ഞള്‍ച്ചെടികള്‍ക്കും ചെറിയ രീതിയിലുള്ള വെളിച്ചമാണ് ആവശ്യം.

മണ്ണ് മിശ്രിതം

മഞ്ഞള്‍ ചെടി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനമായ കാര്യമാണ് മണ്ണ് മിശ്രിതം. നല്ല നീർവാർച്ചയും ചെറിയ തോതില്‍ ഈർപ്പവുമുള്ള മണ്ണിലാണ് ഇത് വളരുന്നത്. നടുന്നതിന് മുൻപ് തന്നെ മണ്ണില്‍ വളങ്ങള്‍ ചേർത്താല്‍ ചെടി നന്നായി വളരാൻ സഹായിക്കുന്നു.

വെള്ളം

എപ്പോഴും മണ്ണില്‍ ചെറിയ അളവിലുള്ള ഈർപ്പം ഉണ്ടായിരിക്കണം. അതിനാല്‍ തന്നെ മണ്ണ് ഡ്രൈ ആകുന്ന സാഹചര്യം ഒഴിവാക്കാം. വസന്തം, വേനല്‍ കാലങ്ങളില്‍ ദിവസവും ഒരു തവണ വെള്ളമൊഴിച്ച്‌ കൊടുത്താല്‍ മതി. മണ്ണിന്റെ ഭാഗം എപ്പോള്‍ ഉണങ്ങിയാലും വെള്ളമൊഴിച്ച്‌ കൊടുക്കാവുന്നതാണ്.

താപനിലയും ഈർപ്പവും

തണുപ്പുള്ള പ്രദേശങ്ങളില്‍ വേനല്‍ക്കാലം ആയാല്‍ മാത്രമേ മഞ്ഞള്‍ ചെടി മുളച്ച്‌ വരാറുള്ളൂ. ധാരാളം മഴയും ഈർപ്പവും ലഭിക്കുന്ന സമയങ്ങളിലാണ് ഇത് കൂടുതലും വളരുന്നത്. മഞ്ഞ് സമയങ്ങളില്‍ അതിശൈത്യമായതിനാല്‍ ഇലകള്‍ നശിച്ചു പോകാൻ കാരണമാകും. താപനില 50 ഡിഗ്രി ഫാരൻ ഹീറ്റിന് താഴെയാകുമ്പോള്‍ ചെടികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. അതിനാല്‍ തന്നെ വേനലകാലത്ത് ഇത് വളർത്തുന്നതാണ് കൂടുതല്‍ ഉചിതം.

വളം

മുളകള്‍ വിരിഞ്ഞതിന് ശേഷം മാത്രം ചെടിയില്‍ വളപ്രയോഗം നടത്താം. ലയിക്കുന്ന വളമാണ് ഈ ചെടിയില്‍ ഉപയോഗിക്കേണ്ടത്. മഞ്ഞള്‍ ചെടിക്ക് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് ത തന്നെ വസന്തകാലത്തും വേനല്‍ക്കാലത്തും മാസത്തില്‍ ഒരു തവണ വളം ഉപയോഗിക്കുകയാണെങ്കില്‍ ചെടി നന്നായി വളരുന്നു. അതേസമയം ശരത്കാലത്തോ ഇലകള്‍ വാടാൻ തുടങ്ങുമ്പോഴോ വളപ്രയോഗം നടത്തരുത്. കാരണം ആ സമയങ്ങളില്‍ ചെടി നിദ്രയിലായിരിക്കും.