നിങ്ങൾക്ക് ഇന്ന് ശുഭദിനമാണോ.? ഇന്നത്തെ (18/11/2024) നക്ഷത്രഫലം അറിയാം

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാല്‍ഭാഗം) രോഗശാന്തി, ശത്രുഹാനി, കുടുംബ ജീവിത സൗഖ്യം, തൊഴില്‍ വിജയം, സാമ്ബത്തിക ഉന്നതി എന്നിവ ലഭിക്കും.

കുടുംബ ബന്ധുജനങ്ങളില്‍ നിന്നും ഗുണാനുഭവം ഉണ്ടാകും.

ഇടവം രാശി (കാർത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ഭാര്യഭർതൃ സന്താനങ്ങളുമായി കലഹത്തിനോ അഭിപ്രായ വ്യത്യാസത്തിനോ സാധ്യതയുണ്ട്. നേത്രരോഗം, അപമാനം എന്നിവ ഉണ്ടാകും. കൃഷി – പക്ഷി – മൃഗാദികള്‍ മൂലം നഷ്ടം സംഭവിക്കും.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മേലധികാരിയുടെ അഭാവത്തില്‍ ഉത്തരവാദിത്തത്തോടെ ഏല്‍പിച്ച ചുമതല വളരെ ഭംഗിയായി നിർവ്വഹിച്ചതില്‍ മേലധികാരിയുടെ പ്രീതി ലഭിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സർക്കാർ സംബന്ധമായ ദോഷഫലങ്ങള്‍, അപമാനം, ഉദര രോഗം എന്നിവ ഉണ്ടാകും. കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന സാഹചര്യം സംജാതമാകും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം)

അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, കുടുംബ ബന്ധുജനപ്രീതി, വീട്ടില്‍ മംഗളകരമായ കർമ്മങ്ങള്‍ നടക്കുക, മനസന്തോഷം എന്നിവ ലഭിക്കും. ഏതെങ്കിലും പ്രണയ ബന്ധത്തില്‍ ഏർപ്പെടുവാൻ സാധ്യത കാണുന്നുണ്ട് .

കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)

വ്യവഹാരങ്ങള്‍ വിജയം, കുടുംബസൗഖ്യം, രോഗശാന്തി, ഭാഗ്യനുഭവങ്ങള്‍ എന്നിവ ലഭിക്കും. സത് സുഹൃത്തുക്കളെ ലഭിക്കുവാൻ യോഗം ഉണ്ട് .

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)

ആമാശയസംബന്ധമായ പ്രശ്നങ്ങളുള്ളവർ കൃത്യസമയത്ത് മരുന്ന് കഴിച്ചില്ലെങ്കില്‍ രോഗം മൂർച്ഛിക്കുവാൻ സാധ്യതയുണ്ട്. കുടുംബബന്ധു ജനങ്ങളുമായും അയല്‍ പക്കക്കാരുമായും കലഹം ഉണ്ടാകാനും സാധ്യത. വ്യവഹാര പരാജയം നേരിടേണ്ടി വരും.

വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

വ്യവഹാര പരാജയം, മനഃശക്തിക്കുറവ്, അപമാനം, ഉദരരോഗം എന്നിവ അനുഭവപ്പെടും. അപ്രതീക്ഷിതമായ പല കാര്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)

ദാമ്ബത്യ ഐക്യം, രോഗശാന്തി, വ്യവഹാര വിജയം, കുടുംബത്തില്‍ മംഗളകരമായ കർമ്മങ്ങള്‍ നടക്കുക, ശത്രുഹാനി, സാമ്ബത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാം.

മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടംആദ്യ പകുതിഭാഗം)

സ്ത്രീകളുമായി അടുത്ത ഇടപഴകുവാൻ അവസരം ലഭിക്കും. കുടുംബ ബന്ധുജനങ്ങളില്‍ നിന്നും ഗുണാനുഭവങ്ങള്‍ കിട്ടുവാൻ ഇടയുണ്ട്. രോഗശാന്തി, ധന നേട്ടം എന്നിവ ഉണ്ടാകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

ബന്ധുജനങ്ങളുമായി അകല്‍ച്ച ഉണ്ടാകുമോ കലഹം ഉണ്ടാകുവാനോ സാധ്യതയുണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് അനുഭവപ്പെടും. സ്ത്രീകളുമായി ഇടപെടുമ്ബോള്‍ ജാഗ്രത പാലിക്കുക.

മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി) എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. സർക്കാർ സംബന്ധമായ ദോഷഫലങ്ങള്‍, അപമാനം, ഉദര രോഗം എന്നിവ ഉണ്ടാകുകയും കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവുന്ന സാഹചര്യം സംജാതമാകും.