തൃശ്ശൂർ: കോടാലിയില്‍ പാമ്പുകടിയേറ്റ് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിലുളളത്.
ഈ മാസം 19നാണ് എട്ടു വയസുകാരന്‍ ആല്‍ജോ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. ആല്‍ജോയ്‌ക്കൊപ്പം ഉറങ്ങിയിരുന്ന സഹോദരന്‍ അനോഷ് പാമ്പ് കടിയേറ്റ് ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായിരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതായും കുട്ടി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
കുട്ടികള്‍ക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെയും വീട്ടിനുള്ളില്‍ നിന്ന് പല തവണ പാമ്പിനെ കണ്ടെത്തിയിരുന്നു. കുടുംബം താമസിച്ചിരുന്ന വീടിനുപിന്നില്‍ ഏതാണ്ട് 200-250 മീറ്റര്‍ അപ്പുറം കോടശേരി മലയാണ്. മലയോര ഗ്രാമമായതിനാല്‍ ഇവിടത്തെ പല വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ കാണുന്നത് പതിവാണ്.
