സദാചാര ഗുണ്ടായിസം; യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു; സംഭവത്തിൽ 4 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

കൊല്ലം: കൊല്ലം തെന്മലയിൽ യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഇടമൺ സ്വദേശി നിഷാദിനാണ് മർദ്ദനമേറ്റത്. തെന്മല ഇടമണ്ണിൽ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വ്യക്തിവിരോധത്തെ തുടർന്ന് യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രദേശവാസികളായ സുജിത്ത്, രാജീവ്, സിബിൻ, അരുൺ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.വ്യക്തിവിരോധമാണ് പ്രശ്നത്തിൽ കലാശിച്ചത്. പ്രതികൾ യുവാവിനെ നഗ്നനാക്കിയ ദൃശ്യങ്ങൾ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.