തമിഴ് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രിക് കഴകം പാർട്ടി ഭാരവാഹികളുടെ യോഗം ഇന്ന് നടക്കും ; പനയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചായിരിക്കും യോഗം നടക്കുക

ചെന്നൈ: തമിഴ് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രിക് കഴകം പാർട്ടി (ടി.വി.കെ) ഭാരവാഹികളുടെ യോഗം ഇന്ന് നടക്കും. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കുന്നില്ലെന്നും വിജയ് വ്യക്തമാക്കിയിരുന്നു.

അതേസമയം പാർട്ടിയുടെ പേര് തമിഴക വെട്രി കഴകം എന്നത് മാറ്റി തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റിയിരുന്നു. മിഴ്നാടിന്റെ വിജയത്തിനായി പാർട്ടി എന്നതാണ് പുതിയ പേരിന്റെ അർത്ഥം. പേരില്‍ മാറ്റം വരുത്തുന്നതിനായി ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് റിപ്പോർട്ട്. കമ്മീഷൻറെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഫെബ്രുവരി ആദ്യവാരമാണ് വിജയ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം.