ചെന്നൈ: തമിഴ്നാട്ടില്‍ വോട്ടിംഗ് തുടങ്ങി. സൂപ്പർ താരം അജിത്താണ് തമിഴ്നാട്ടില്‍ ആദ്യം വോട്ട് ചെയ്‌ത വ്യക്തി.
7 മണിക്ക് മുൻപേ അജിത് വോട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിച്ചതോടെ വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല പോളിംഗ് ബൂത്തുകളിലും അനുഭവപ്പെട്ടത്.
ചെന്നൈയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡുകളില്‍ പുലർച്ചെ അസാധാരണ തിരക്കുണ്ടായി. വോട്ട് ചെയാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ എത്തിയതാണ് തിരക്കിന് കാരണം.
ആവശ്യത്തിന് ബസ് സർവീസ് ക്രമീകരിച്ചില്ലെന്ന് പരാതി വ്യാപക പരാതിയും പ്രതിഷേധവും ഉയർന്നു. പല ബസ് സ്റ്റാൻഡുകളിലും പ്രതിഷേധമുണ്ടായി.
ജനാധിപത്യത്തിലെ സുപ്രധാന ദിനമാണെന്നും വോട്ട് ചെയ്യാനുള്ള അവസരം എല്ലാവരും ഉപയോഗിക്കണമെന്നും നടി ഖുശ്ബു പറഞ്ഞു. തമിഴ്‌നാട്ടില്‍ 234 നിയമസഭാ സീറ്റുകളിലേക്ക്‌ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.
ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചു കോടി 73 ലക്ഷം വോട്ടർമാർ ആണ് ആകെയുള്ളത്. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന ബംഗാളില്‍ ഇന്ന് പതിനാറു ജില്ലകളിലെ 152 മണ്ഡലങ്ങള്‍ ആണ് ബൂത്തിലെത്തുന്നത്. ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് 29 ന് നടക്കും.
