മലയാളികള്‍ക്ക് കോളടിച്ചു…! വെറും 319 രൂപയ്ക്ക് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; സ്ത്രീകള്‍ക്ക് സബ്സിഡിയിതര ഉത്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ്; വമ്പൻ ഓഫറുകളുമായി സപ്ലൈകോ

തിരുവനന്തപുരം: സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികളും ഓഫറുകളും പ്രാബല്യത്തില്‍ വന്നു.

എല്ലാ നിയോജകമണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകള്‍ നവംബർ ഒന്നു മുതല്‍ പ്രവർത്തനമാരംഭിച്ചു. കാർഡൊന്നിന് 319 രൂപ നിരക്കില്‍ സപ്ലൈകോ വില്‍പനശാലകളില്‍ പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി.

സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച്‌ 25 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 20 കിലോഗ്രാം അരി നല്‍കിയിരുന്നത് സ്ഥിരമാക്കി.

സ്ത്രീകള്‍ക്ക് സബ്സിഡിയിതര ഉത്പന്നങ്ങള്‍ക്ക് 10% വരെ അധിക വിലക്കുറവ് നല്‍കിത്തുടങ്ങി. ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നല്‍കും.

500 രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര സാധനങ്ങള്‍ വാങ്ങുന്നവർക്ക് 250 ഗ്രാമിന്റെ ശബരി ഗോള്‍ഡ് തേയില 25ശതമാനം വിലക്കുറവില്‍ നല്‍കും.

മറ്റ് ഓഫറുകള്‍

യു.പി.ഐ മുഖേന പണം അടയ്ക്കുകയാണെങ്കില്‍ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേല്‍ അഞ്ചു രൂപ വിലക്കുറവ്

കിലോയ്ക്ക് 88 രൂപ വിലയുള്ള ശബരി അപ്പം പൊടിയും പുട്ടുപൊടിയും 44 രൂപയ്ക്ക് ലഭിക്കും

തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് വൈകിട്ട് അഞ്ചിനു മുമ്ബ് 5% വിലക്കുറവ്