മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം; സഹോദരി ഭര്‍ത്താവിനെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം. സഹോദരി ഭർത്താവിനെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി.കണ്ണൂർ ഉളിക്കല്‍ സ്വദേശി ബെന്നി തോമസിനാണ് നിയമനം.

കണ്ണൂർ ഡിസിസി സെക്രട്ടറി കൂടിയാണ് ബെന്നി. പാർട്ടി ഭാരവാഹികളായ നിരവധി പേരുടെ അപേക്ഷ തള്ളിയാണ് സഹോദരി ഭർത്താവിന്റെ നിയമനം.എന്നാല്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായ ബെന്നി തോമസിന്റെ ദീർഘകാല രാഷ്ട്രീയ പാരമ്പര്യം കണക്കിലെടുത്താണ് നിയമനമെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ വാദം.

 

മന്ത്രിയുടെ സഹോദരി ഭർത്താവ് ബെന്നി തോമസിന്റെ നിയമനം ബന്ധു നിയമനമാണെന്ന് ആരോപിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചരണം ഇടത് കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ഉളിക്കല്‍ മണ്ഡലം പ്രസിഡന്റ്‌, ഡി സി സി ജനറല്‍ സെക്രട്ടറി, ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ തുടങ്ങി വർഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ബെന്നിക്ക് ഉണ്ടെന്നാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.