സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു; മരിച്ചത് ഇതരസംസ്ഥാന തൊഴിലാളി; പരിക്കേറ്റവരുടെ എണ്ണം 5 ആയി

കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിന് സമീപം സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റവരുടെ എണ്ണം 5 ആയി.

ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്. സ്റ്റേഡിയത്തിനു സമീപം പ്രവൃത്തിക്കുന്ന ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്.

ഇവിടെ സ്റ്റീമർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ ഡെലി കഫെയിലാണ് സംഭവം.