കൊച്ചി: സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.
ടെന്നീസ്, ഫുട്ബോള്‍, ഹാൻഡ് ബോള്‍, വോളിബോള്‍ ഉള്‍പ്പെടെയുള്ള ജനപ്രിയ ഇനങ്ങളാണ് ഇന്ന് നടക്കുക. പ്രത്യേക പരിഗണന ആവശ്യമുള്ള വിദ്യാർത്ഥികള്‍ക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് നടക്കും.
മേളയുടെ ആദ്യ ടീം, വ്യക്തിഗത മെഡല്‍ ജേതാക്കളെ ഇന്ന് അറിയാം. ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യ സ്കൂള്‍ കായിക മേളയാണിത്.
എട്ട് ദിവസങ്ങളിലായാണ് സ്കൂള്‍ കായികമേള നടക്കുന്നത്. വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. പ്രധാന വേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമെ 16 വേദികളിലും മത്സരങ്ങള്‍ നടക്കും.
നീന്തല്‍ മത്സരങ്ങള്‍ പൂർണമായും കോതമംഗലത്തും ഇൻഡോർ മത്സരങ്ങള്‍ കടവന്ത്ര റീജണല്‍ സ്പോർസ് സെൻററിലും ആയാണ് നടക്കുന്നത്. കളമശ്ശേരിയിലും ടൗണ്‍ഹാളിലും മത്സരങ്ങള്‍ നടക്കും.
