തിരുവ‌ഞ്ചൂര്‍ രാധാകൃഷ്ണൻ കേരള നിയമസഭ സ്പീക്കര്‍: ലഭിച്ചത് 101 അംഗങ്ങളുടെ പിന്തുണ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെ തിരഞ്ഞെടുത്തു.

101 അംഗങ്ങളാണ് തിരുവഞ്ചൂരിനെ പിന്തുണച്ചത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എ സി മൊയ്തീന് 35 വോട്ടുകള്‍ ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് മൂന്ന് വോട്ടുകാളാണ് ലഭിച്ചത്.

പ്രോടേം സ്പീക്കർ ജി സുധാകരന്റെ നേതൃത്വത്തിലാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടന്നത്.