സില്‍വർ ലൈൻ പദ്ധതിക്ക് അംഗീകാരം നല്‍കണം. പദ്ധതി കേരള ജനതയുടെ അഭിലാഷമെന്നും കത്തില്‍. കെ വി തൊമാസാണ് കത്ത് നല്‍കിയത്. വന്ദേ ഭാരത്തിന് കിട്ടിയ സ്വീകാര്യത കെ റെയില്‍ ആവശ്യത്തിന് തെളിവെന്നും കെ വി തോമസ് പറയുന്നു.
കെ-റെയില്‍ പദ്ധതിയുമായി സർക്കാർ മുന്നോട്ടു തന്നെയെന്ന് സംസ്ഥാന ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രൊ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രൊയുടെ കാര്യത്തില്‍ കേന്ദ്ര അനുമതി ഉടൻ ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.