‘സിബിഐ അന്വേഷണം അട്ടിമറിക്കാൻ സര്‍ക്കാര്‍ ശ്രമിക്കുന്നു’; സിദ്ധാര്‍ത്ഥിന്റെ പിതാവ് ഹൈക്കോടതിയില്‍; ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വൈകുന്നതിനെതിരെ പിതാവ് ജയപ്രകാശ് ഹൈക്കോടതിയില്‍.

സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവം ശ്രമം ഉണ്ടായി എന്നും ഹർജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.

കേസന്വേഷണം വൈകിക്കഴിഞ്ഞാല്‍ നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ജാമ്യം ലഭിക്കുമോ എന്ന ആശങ്കയും സിദ്ധാർത്ഥിന്റെ അച്ഛൻ പ്രകടിപ്പിച്ചു. ഇവർ പുറത്തുപോയിക്കഴിഞ്ഞാല്‍ തെളിവുകള്‍ നശിപ്പിക്കാൻ സാദ്ധ്യതയുണ്ട്.

ഇങ്ങനെ പോയാല്‍ സിബിഐ എത്തുമ്പോള്‍ തെളിവുകള്‍ ലഭിക്കില്ല. അതിനാല്‍, അന്വേഷണം വൈകിപ്പിക്കാൻ സർക്കാർ ബോധപൂർവമായ ശ്രമം നടത്തുകയാണ്. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയില്‍ പറഞ്ഞിട്ടുണ്ട്.