റോഡില്‍ പോലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോ; പരിശോധനയെന്ന് കരുതി ബൈക്ക് ബ്രേക്കിട്ട് യുവാവ്; റോഡില്‍ തെന്നിവീണ് പരിക്ക്

മലപ്പുറം: ഇന്ന് രാവിലെ എടപ്പാളില്‍ സിനിമ ചിത്രീകരണം നടത്തുന്നതിനിടെ അപകടം.

പൊലീസ് വേഷത്തില്‍ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി ഭയന്ന് പെട്ടെന്ന് യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടം. നിസ്സാര പരിക്കുകള്‍ ഉള്ള യുവാവ് ആശുപത്രിയില്‍ നിന്നും പരിശോധനകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി.

ഷൈൻ ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍ നില്‍ക്കുകയായിരുന്നു. അതുവഴി സ്‌കൂട്ടറില്‍ വന്ന ബൈക്ക് യാത്രികൻ വളരെ പെട്ടെന്ന് ഷൈൻ ടോം ചാക്കോയെ കാണുന്നു. ഉടൻ പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രേക്ക് ചെയ്യുകയായിരുന്നു.

ഈ സമയത്താണ് വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യം ഉണ്ടായത്. ഉടൻ തന്നെ ഷൈൻ ടോം ചാക്കോയും സമീപവാസികളും ചേർന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. യുവവാവ് പരിശോധനകള്‍ കഴിഞ്ഞ് ആശുപത്രി വിട്ട ശേഷമാണ് ഷൈൻ ടോം ചാക്കോയും ലൊക്കേഷനിലേക്ക് മടങ്ങിയത്.