സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗബാധ കൊല്ലം സ്വദേശിക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലാണിത്. സംസ്ഥാനത്ത് ജൂണ്‍ മാസം 191 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 267 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് നിലവിൽ ഷിഗെല്ല ഉൾപ്പടെയുള്ള രോഗങ്ങൾ വ്യാപകമായി സ്ഥിരീകരിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്‌. അതേസമയം നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗം സ്ഥിരീകരിക്കാത്തത് ആശ്വാസം നൽകുന്ന വാർത്ത കൂടിയാണ്.