കോട്ടയം: ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍.
കോട്ടയം സ്വദേശിയായ രാഹുല്‍(23) എന്ന യുവാവിനാണ് ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായത്. കാക്കനാട് നിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ ഷവര്‍മ്മ കഴിച്ചത്. പിന്നാലെ നില വഷളായതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.
സംഭവത്തില്‍ യുവാവിൻ്റെ വീട്ടുകാര്‍ പരാതിയുമായി രംഗത്തെത്തി. നിലവില്‍ രാഹുലിന്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. യുവാവ് ഇപ്പോള്‍ വെന്റിലേറ്ററിലാണ് എന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
മാവേലിപുരം ഉള്ള ഹോട്ടല്‍ ഹയാത്തിനെതിരെ ആണ് വീട്ടുകാര്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ പൂട്ടിച്ചു.
കാക്കനാടുള്ള ഹോട്ടല്‍ പൂട്ടി സീല്‍ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയില്‍ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
