നടി ഹണി റോസിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഹണിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചും പരിഹസിച്ചും വരുന്ന കമന്റുകളെക്കുറിച്ച് സംസാരിക്കവേയാണ് ശാന്തിവിള ദിനേശ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
സ്വന്തം യുട്യൂബ് ചാനല്‍ വഴിയാണ് ശാന്തിവിള ദിനേശ് സിനിമാക്കാര്‍ക്കെതിരെ തുറന്നടിക്കാറുള്ളത്. ഇത്തരം കമന്റുകള്‍ വരുന്നതിന് പിന്നില്‍ ഹണി റോസിന്റെ ഭാഗത്തും തെറ്റുകളുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. കൃത്രിമത്വമുള്ള സാധനങ്ങള്‍ ശരീരത്തില്‍ വെച്ചുകെട്ടി സെക്‌സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാര്‍ഗമെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
