സീരിയല്‍ ചിത്രീകരണത്തിനിടെ കടന്നുപിടിച്ചെന്ന പരാതി; പ്രൊഡക്ഷൻ കണ്‍ട്രോളര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്ക് നേരെ ലെെംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സീരിയല്‍ പ്രൊഡക്ഷൻ കണ്‍ട്രോളർക്കെതിരെ കേസ്.

അസീം ഫാസിക്കെതിരെയാണ് തിരുവല്ലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ ജൂലായിലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്.

ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ രാത്രി സീരിയല്‍ ചിത്രീകരണത്തിനിടെ മദ്യലഹരിയില്‍ ഇയാള്‍ കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി.
ജൂലായ് പത്തൊമ്പതിന് നൈറ്റ് ഷൂട്ടുണ്ടായിരുന്നു. അന്നാണ് സംഭവം നടന്നത്.

മദ്യലഹരിയില്‍ അസീം പിറകിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടി ജൂനിയർ ആർട്ടിസ്റ്റുകള്‍ നില്‍ക്കുന്നിടത്തെത്തി. അവരോട് കാര്യം പറഞ്ഞു. പരാതി കൊടുക്കരുതെന്നും അസീമിനെ പുറത്താക്കുമെന്നും നിർമാതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവം തുടർന്നു.