‘ ഉപ്പും മുളകും’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശിവാനി മേനോൻ. എട്ടാം വയസ്സിലാണ് ശിവാനി അഭിനയരംഗത്ത് എത്തുന്നത്. മലയാളികളുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ശിവാനിയുടെ വളര്‍ച്ച. ഇപ്പോഴിതാ, സിനിമയില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശിവാനി.
‘റാണി’ എന്ന ചിത്രത്തിലാണ് ശിവാനി കേന്ദ്രകഥാപാത്രമാവുന്നത്.തന്റെ ചിത്രം കാണാനും സിനിമ കാണാനെത്തിയ പ്രേക്ഷകരുടെ അഭിപ്രായം നേരിട്ട് അറിയാനുമായി തിയേറ്ററിലെത്തിയ ശിവാനിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
സ്കൂള്‍ യൂണിഫോമിലാണ് ശിവാനി തിയേറ്ററില്‍ എത്തിയത്. തിയേറ്റര്‍ പ്രതികരണം അറിഞ്ഞിട്ട് നേരെ ക്ലാസ്സില്‍ പോവണം അതാണ് ഈ വേഷത്തില്‍ എന്നാണ് ശിവാനി പറയുന്നത്.ശിവാനിയ്ക്ക് ഒപ്പം ‘ഉപ്പും മുളകും’ പരമ്പരയിൽ ശിവാനിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനവും റാണിയില്‍ അഭിനയിച്ചിട്ടുണ്ട്.
അച്ഛനും മകളുമായി തന്നെയാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നത്. എസ്.എം.ടി. പ്രൊഡക്ഷൻസ്, റഷാജ് എൻ്റര്‍ടെയിൻമെൻ്റ്സ് എന്നീ ബാനറുകളില്‍ നിസാമുദ്ദീൻ നാസര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. എസ്. ദിവാകരും നിസാമുദ്ദീനും ചേര്‍ന്നാണ് കഥയൊരുക്കിയത്.
ജയൻ ചേര്‍ത്തല, കുളപ്പുള്ളി ലീല, മഖ്ബൂല്‍ സല്‍മാൻ, കണ്ണൻ പട്ടാമ്ബി, അൻസാല്‍ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമല്‍ ബി.എസ്., രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അരവിന്ദ് ഉണ്ണി ഛായാഗ്രഹണവും വി. ഉണ്ണികൃഷ്ണൻ എഡിറ്റിംഗും നിര്‍വ്വഹിച്ചു. സംഗീതം രാഹുല്‍രാജ് തോട്ടത്തില്‍, പശ്ചാത്തലസംഗീതം ധനുഷ് ഹരികുമാര്‍ എന്നിവരുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്
