ഫോണില്‍ വിദ്യാര്‍ത്ഥികളുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍; ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍

കുന്നംകുളം: വിദ്യാർഥികളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയെന്ന് പരാതി.

ഹയർ സെക്കൻഡറി സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍. അടാട്ട് ചിറ്റിലപ്പിള്ളി വാലിക്കോടത്ത് വീട്ടില്‍ 48 കാരനായ സജു വർഗീസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർഥികളുടെയും അധ്യാപകരുടെയും പരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
പഠനാവശ്യങ്ങള്‍ക്കായി അധ്യാപകൻ തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാർഥികള്‍ക്ക് നല്‍കിയിരുന്നു.

ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ഫോട്ടോ ഗാലറി പരിശോധിച്ച വിദ്യാർഥികള്‍ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ കണ്ടെന്നാണ് പരാതി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.