പതിമൂന്നുകാരിയോട് ലൈം ഗികാതിക്രമം; സ്കൂള്‍ മാനേജറെ അയോഗ്യനാക്കി വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം: പോക്സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ സ്കൂളിലെ മാനേജര്‍ക്കെതിരെ നടപടി.

കാരക്കുന്ന് പഴേടം എഎംഎല്‍പി സ്കൂള്‍ മാനേജര്‍ എം എ അഷ്റഫിനെതിരെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇയാളെ അയോഗ്യനാക്കി.

അധ്യാപകര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം സ്കൂളിന്റെ അക്കാദമിക നിലവാരത്തെ ബാധിക്കുന്ന തരത്തിലും സ്കൂളിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന രീതിയിലും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടും മാനേജര്‍ യാതൊരു നടപടികളും സ്വീകരിക്കാതെ നിസ്സംഗനിലപാട് സ്വീകരിച്ചതായും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തി.

കഴിഞ്ഞ മാസം 26ന് മാനേജര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നിര്‍വഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് ചുമതല നല്‍കിയതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി രമേഷ് കുമാര്‍ ഉത്തരവില്‍ അറിയിച്ചു.