തൃക്കരിപ്പൂർ: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്ന സന്ദീപ് വാര്യർക്ക് തൃക്കരിപ്പൂർ മണ്ഡലത്തില്‍ വിജയം. സിപിഎം സ്ഥാനാർത്ഥി വിപിപി മുസ്തഫയെ 394 വോട്ടിനാണ് സന്ദീപ് തോല്പിച്ചത്.
തൃക്കരിപ്പൂർ മണ്ഡലം രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് യുഡിഎഫ് സ്ഥാനാർത്ഥി ഇവിടെ വിജയിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഉജ്ജ്വലവിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടി രംഗത്തെത്തി.
പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രമേഷ് പിഷാരടി വിജയിച്ചത്. എൻഡിഎയുടെ ശോഭാ സുരേന്ദ്രൻ രണ്ടാമതെത്തി. എല്‍ഡിഎഫിന്റ എൻ എം ആർ റസാക്ക് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ഇതിനുപിന്നാലെയാണ് രമേഷ് പിഷാരടി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
