ഡൽഹി: ഭൂട്ടാനിലെ തിംഫുവില്‍ നടന്ന ഫൈനലില്‍ ബംഗ്ലാദേശിനെ 2-0ന് തോല്‍പ്പിച്ച് ഇന്ത്യ SAFF U17 ചാമ്പ്യൻഷിപ്പ് 2024 കിരീടം ഉറപ്പിച്ചു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം, 58-ാം മിനിറ്റില്‍, ഒരു കോർണറില്‍ നിന്ന് മുഹമ്മദ് കൈഫ് ഒരു കൃത്യമായ ഹെഡ്ഡറിലൂടെ ഗോള്‍ നേടി. 95-ാം മിനിറ്റില്‍ എംഡി അർബാഷ് വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടി.
ആദ്യ പകുതിയിലുടനീളം അത്യന്തം പ്രതിരോധാത്മക സമീപനത്തോടെ കളിച്ച ബംഗ്ലാദേശ് അവസരങ്ങള്‍ സൃഷ്ടിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. 67-ാം മിനിറ്റില്‍ ഏതാണ്ട് സമനില പിടിച്ചു.
എന്നാല്‍, ഇന്ത്യയുടെ ഗോള്‍കീപ്പർ അഹിബാം സൂരജ് സിംഗ് നിർണായക സേവ് നടത്തി. SAFF U17 ചാമ്പ്യൻഷിപ്പില്‍ ഇന്ത്യയുടെ എം ഡി അർഭാഷ് പ്ലെയർ ഓഫ് ദ ടൂർണമെൻ്റായി തിരഞ്ഞെടുക്കപ്പെട്ടു, അതേസമയം Aheibam Suraj Singh ടൂർണമെൻ്റിലെ മികച്ച ഗോള്‍കീപ്പർ ബഹുമതി നേടി.
