പുല്ലുമേട് മാത്രം മകരജ്യോതി ദര്‍ശനം നടത്തിയത് 7240 ഭക്തര്‍ ; 50 ബസ് സര്‍വ്വീസുകള്‍ നടത്തി കെഎസ്‌ആര്‍ടിസി

ഇടുക്കി: മകരജ്യോതി ദർശനത്തിന് പുല്ലുമേട്ടില്‍ മാത്രം 7240 ഭക്തർ പങ്കെടുത്തതായി ജില്ലാ ഭരണകൂടം.

ദർശനം കഴിഞ്ഞ് ഭക്തർ മലയിറങ്ങി.
ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവില്‍ വൈകിട്ട് 6.45 ഓടെയാണ് മകര ജ്യോതി തെളിഞ്ഞത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തർ ശരണം വിളികളോടെയാണ് മകരജ്യോതി ദർശനം നടത്തിയത്.

സത്രം വഴി 3360 പേരും കോഴിക്കാനം വഴി 1885 പേരും എത്തി. ശബരിമലയില്‍ നിന്നും പാണ്ടിത്താവളം വഴി 2000 പേരാണ് എത്തിയത്.

ജില്ലയിലെ മറ്റ് കാഴ്ചാ കേന്ദ്രങ്ങളായ പരുന്തുംപാറയില്‍ 2500 പേരും പാഞ്ചാലിമേടില്‍ 1100 പേരും മകരജ്യോതി ദർശിക്കാനെത്തിയതായും ഭരണകൂടം അറിയിച്ചു. I