ശബരിമല: ശബരിമലയില്‍ അയ്യനെ കണ്‍കുളിർക്കെ കാണാൻ മണ്ഡലകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഭക്തരുടെ നീണ്ട നിര.
ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. സന്നിധാനത്ത് നല്ല തിരക്കാണ് ഇന്നും.
ഇന്ന് വൃശ്ചികപുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് നട തുറന്നത്. സന്നിധാനത്തേയ്ക്കുള്ള കാനന പാതകള്‍ ഇന്നു തുറക്കും.
എരുമേലിയില്‍ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തില്‍ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക. പുല്ലുമേട് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്.
