എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കള്‍; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് പ്രതികരണം

മൂന്നാർ: ദേവികുളം മുൻ എംഎല്‍എ എസ്.രാജേന്ദ്രനെ വീട്ടിലെത്തി കണ്ട് ബിജെപി നേതാക്കള്‍.

ബി.ജെ.പി മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയുടേയും വൈസ് പ്രസിഡന്റ് പ്രമീളാദേവിയുടേയും നേതൃത്വത്തിലായിരുന്നു സന്ദർശനം. മൂന്നാർ ഇക്കാനഗറിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില സംഘർഷങ്ങളുണ്ടായിരുന്നു. ഈ വിഷയം മുൻനിർത്തിയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ചയെന്നാണ് സൂചന.

ബി.ജെ.പി നേതാക്കളുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് എസ്. രാജേന്ദ്രന്‍ പ്രതികരിച്ചു. നേരത്തെ, ബി.ജെ.പി.യുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി എസ്. രാജേന്ദ്രൻ ഡല്‍ഹിയിലെത്തി കൂടിക്കാഴ്ചനടത്തിത് വലിയ അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.